തമിഴില്‍ പുതുമുഖങ്ങളുടെ തള്ളിക്കയറ്റം കാരണം നായികാ നായകന്മാര്‍ക്ക് അവസരങ്ങള്‍ കുറവാണെന്ന് പൊതുവെ ഒരു പറച്ചിലുണ്ട്. പക്ഷെ ആര്യയെ ആ പരിമിധികള്‍ക്കൊന്നും പിടിച്ചുകെട്ടാന്‍ കഴിഞ്ഞിട്ടില്ല. 2013ല്‍ ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടു. സേട്ടൈ ആയിരുന്നു ഇക്കഴിഞ്ഞ വര്‍ഷം ആദ്യം ഇറങ്ങിയത്. രാജറാണിയിലൂടെ അവസരങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. നയന്‍താരയും നസ്‌റിയ നസീമും ജയ് യുമെല്ലാം ഒന്നിച്ച ചിത്രത്തിന് ശേഷം വീണ്ടും നയന്‍താരയും ആര്യയും തമ്മിലുള്ള ഗോസിപ്പിന് കുറച്ചുകൂടെ ചൂട് കൂടിയെങ്കിലും അത് സിനിമയ്ക്ക് പ്രയോജനമായെന്ന് പറഞ്ഞാല്‍ മതിയല്ലോ. തുടര്‍ന്ന് ആരംഭവും ശ്രദ്ധിക്കപ്പെട്ടു. പക്ഷെ ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ ഇരണ്ടാം ഉലകം വന്‍ പരാജയമായിരുന്നു. പക്ഷെ അതൊന്നും ആര്യയെ തളര്‍ത്തിയില്ല.
സഹനടന്റെ വേഷം ചെയ്യാന്‍ പോലും മടിയില്ലെന്ന് പറഞ്ഞ ആര്യ അത്തരം വഷേങ്ങള്‍ ഏറ്റെടുത്ത് ചെയ്തിട്ടുമുണ്ട്. നല്ല കഥയും തിരക്കഥയുമാണെങ്കില്‍ മറ്റൊന്നും തന്നെ ബാധിക്കില്ലെന്നാണ് ആര്യ പ്രഖ്യാപിച്ചിരുന്നത്. അതുകൊണ്ട് തന്നെ 2014നും ആര്യയ്ക്ക് ചിതത്രങ്ങള്‍ക്ക് ക്ഷാമമുണ്ടാകില്ല. ഇപ്പോള്‍ തന്നെ ഏതാണ്ട് അഞ്ച് ചിത്രങ്ങള്‍ക്ക് കരാറൊപ്പിട്ടെന്നാണ് കേള്‍ക്കുന്നത്. എസ്പി ജനനാഥന്‍ സംവിധാനം ചെയ്യുന്ന പുറംപോക്കാണ് ആര്യയുടേതായി ഉടന്‍ റിലീസാകാന്‍ പോകുന്ന ചിത്രം. വിജയ് സേതുപതിയും ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. സാമൂഹ്യപ്രവര്‍ത്തകന്റെ വേഷമാണ് ചിത്രത്തില്‍ ആര്യയ്ക്ക്. മറ്റു ചിത്രങ്ങളെ കുറിച്ച് പറയാന്‍ ആര്യ തയ്യാറായിട്ടില്ല. ആദ്യം പുറംപോക്കിന്റെ ചിത്രീകരണം കഴിയട്ടെ എന്നാണത്രെ ആര്യയുടെ നിലപാട്. എന്തായാലും ആര്യയുടെ സമയം തെളിഞ്ഞെന്ന് പറഞ്ഞാല്‍ മതിയല്ലോ.
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.