Hotstillsupdates

0
കൊച്ചി: കേന്ദ്ര സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നതിനിടെ, പാക്കിസ്ഥാന്‍ പത്ര പ്രവര്‍ത്തക മെഹര്‍ തരാറും ശശി തരൂരും തമ്മിലുള്ള ഈ മെയില്‍ സംഭാഷണങ്ങള്‍ പുറത്ത്.
മെഹറിന്റെ പേരില്‍ സുനന്ദയും തരൂരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നെന്നാണ് ഈ സംഭാഷണങ്ങളില്‍നിന്ന് മനസിലാകുന്നത്.
തന്റെ കാരണത്താല്‍ തരൂരിന്റെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് മെഹര്‍ ഈ മെയില്‍ അയച്ചിരിക്കുന്നത്.
മെഹര്‍ തരൂരിനയച്ച ഈ മെയില്‍:
നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതിനെ കുറിച്ച് ദു:ഖമുണ്ട്. എന്റെ വെള്ളിയാഴ്ച്ചയിലെ ലേഖനത്തെകുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ താങ്കള്‍ അബദ്ധവശാല്‍ മറ്റെന്തോ എഴുതിയത് എന്നില്‍ നിരാശയുണ്ടാക്കി.
നമ്മള്‍ രണ്ട് തവണ കണ്ടിട്ടുണ്ട്. താങ്കളെ പോലെ ഒരാളുടെ സുഹൃത്ത് ആകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാന്‍ എന്റെ ലേഖനങ്ങളിലും ട്വിറ്ററിലും പറഞ്ഞത്‌പോലെ ഞാന്‍ താങ്കളുടെ ലേഖനങ്ങളുടേയും വീക്ഷണങ്ങളുടേയും വലിയ ആരാധികയാണ്.
താങ്കളുടെ മാന്യതയും സദാചാരബോധവും ചില കാര്യങ്ങളില്‍ മാറി ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു.
എന്റെ ജീവിത്തിലേക്ക് വന്നതിന് നന്ദി ശശി. ദൂരത്തിലുള്ള സൗഹൃദം സത്യമാണ്.
നിങ്ങളുടെ രണ്ടു പേരുടേയും കാര്യങ്ങള്‍ എല്ലാം ശരിയാകും. ഇന്‍ഷാ അള്ളാ.
നിങ്ങളുടെ ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് ഞാന്‍ കാരണക്കാരിയാണെന്നതില്‍ ഞാന്‍ എന്തു പറയും. എന്റെ ഇളയകുട്ടിക്ക് അതുണ്ടാക്കുന്ന ദോഷത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല.
ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സൗഹൃദത്തെ എപ്പോഴും തെറ്റായാണ് മുദ്രകുത്താറ്. സാഹചര്യതെളിവുകള്‍ നിങ്ങള്‍ക്ക് അനുകൂലമെങ്കിലും നിങ്ങളുടെ സഖി തന്നെ നിങ്ങളുടെ വാക്കിനെ അവിശ്വസിക്കുകയാണ്.
നിങ്ങളെ ഞാന്‍ എന്റെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കാം. നിങ്ങളുടെ ജീവിതത്തില്‍ സമാധാനമുണ്ടാകട്ടെ.
തരൂര്‍ മെഹറിനയച്ച ഈമെയില്‍:
ദയനിറഞ്ഞ വാക്കുകള്‍ക്ക് നന്ദി മെഹര്‍. ഇത്തരത്തിലുള്ള സൗഹൃദങ്ങള്‍ സാധ്യമാണെന്ന് ആളുകള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നില്ല എന്നതില്‍ ദു:ഖമുണ്ട്.
ഞാന്‍ അവളെ ആഴത്തില്‍ സനേഹിക്കുന്നുണ്ട്. എന്നാല്‍ അവളെന്നെ വിശ്വസിക്കുന്നില്ല എന്നത് എന്നെ ദു:ഖിപ്പിക്കുന്നുണ്ട്.
നമ്മള്‍ ഇനി ഒരിക്കലും സംസാരിക്കരുതെന്ന് സുനന്ദ ആവശ്യപ്പെട്ടു.
അവളുടെ അസ്വാരസ്യങ്ങള്‍ ഇല്ലാതാക്കി അവളെ സുഖപ്പെടുത്താനാണ് ഞാന്‍ ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത്. നമ്മള്‍ തമ്മിലുള്ള ഫോണ്‍, ഈമെയില്‍ സംഭാഷണങ്ങള്‍ അവസാനിപ്പിച്ചാല്‍, നിങ്ങള്‍ അത് മനസിലാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്റെ മനസില്‍ നിങ്ങളെപ്പോഴും നല്ല സുഹൃത്തായിരിക്കും. നമ്മള്‍ മൂന്ന്  പേര്‍ക്കും ഒരുമിച്ച് കാണാനും തെറ്റദ്ധാരണകള്‍ തിരുത്താനും കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇന്ത്യാ ടുഡെയാണ് ഇരുവരുടേയും സംഭാഷണങ്ങള്‍ പുറത്തുവിട്ടത്‌

Post a Comment

 
Top