Hotstillsupdates

0
ദൃശ്യത്തിന്റെ സൂപ്പര്‍ഹിറ്റ് വിജയത്തെ തുടര്‍ന്ന് ജിത്തു ജോസഫ് പുതിയ ചിത്രത്തിന്റെ പണികളിലേക്കു കടന്നു. മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇക്കുറി വേറൈാരാളുടെ തിരക്കഥയില്‍ ജിത്തു സംവിധാനം ചെയ്യുകയാണ്. രാജേഷ് വര്‍മ്മയാണ് ജിത്തുവിന്റെ പുതിയ ചിത്രത്തിനായി തിരക്കഥയെഴുതുന്നത്. തിരക്കഥയുടെ അവസാനമിനുക്കു പണികളിലാണ് തിരക്കഥാകൃത്തും സംവിധായകനും. ചിത്രത്തിലെ താരങ്ങളെ തീരുമാനിച്ചിട്ടില്ല. മുന്‍ചിത്രങ്ങളെ പോലെ ത്രില്ലറോ ഇന്‍വെസ്റ്റിഗേഷനോ ഇല്ലാത്തചിത്രമാണിത്. ഒരു കൂള്‍ മൂവി എന്നാണ് ജിത്തു ജോസഫ് പുതിയ ചിത്രത്തെക്കുറിച്ച് വിശേഷിപ്പിക്കുന്നത്.

സ്വന്തമായി കഥയും തിരക്കഥയും എഴുതുകയായിരുന്നു ജിത്തുവിന്റെ രീതി. ആദ്യ ചിത്രമായ ഡിറ്റക്ടീവ് മുതല്‍ ഏറ്റവും പുതിയ ചിത്രമായ ദൃശ്യം വരെ ജിത്തുതന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്. എന്നാല്‍ പുതിയ ചിത്രത്തിന് കഥയെഴുതിയത് നിര്‍മാതാക്കള്‍ തന്നെയാണ്. തിരക്കഥയാണ് രാജേഷ് വര്‍മ എഴുതുന്നത്. തന്റേതായ ചില മിനുക്കുപണികള്‍ മാത്രമേ ജിത്തു ജോസഫ് ചെയ്യുന്നുള്ളൂ. ഒരു മാറ്റത്തിനു വേണ്ടിയാണ് മറ്റൊരാളുടെ തിരക്കഥയില്‍ സംവിധാനം ചെയ്യുന്നതെന്ന് ജിത്തു ജോസഫ് പറഞ്ഞു. മിക്കവാറും ഇതൊരു സൂപ്പര്‍താര ചിത്രമായിരിക്കില്ല. തിരക്കഥ മുഴുവനും പൂര്‍ത്തിയായാല്‍ മാത്രമേ താരങ്ങളെ തീരുമാനിക്കുകയുള്ളൂവെന്ന് സംവിധായകന്‍ പറഞ്ഞു. ജിത്തുവിന്റെ പുതിയ ചിത്രമായ ദൃശ്യം ഇപ്പോഴും തിയറ്ററുകള്‍ നിറഞ്ഞോടുകയാണ്. മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ജില്ല റിലീസ് ചെയ്തിട്ടും ദൃശ്യത്തിനു തിരക്കു കുറഞ്ഞിട്ടില്ല. കണ്ടവര്‍ തന്നെ വീണ്ടും കുടുംബ സമേതം തിയറ്ററുകളിലെത്തുകയാണ്. ജിത്തുവിന്റെ പുതിയ ചിത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആവേശത്തിലാണ് പ്രേക്ഷകര്‍.

Post a Comment

 
Top